കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം രാജാക്കാട്ട് നടത്തി
കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം രാജാക്കാട്ട് നടത്തി

ഇടുക്കി: കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനവും കുടുംബസംഗമവും രാജാക്കാട്ട് നടന്നു. എഡിഎം ഷൈജു പി ജേക്കബ് ഉദ്ഘാടനം ചെയ്തു. അഭിന്ദനമര്‍ഹിക്കുന്ന ജോലിയാണ് സ്‌ക്രാപ്പ് മര്‍ച്ചന്റ്സ് ചെയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കബീര്‍ അടിമാലി പതാകയുയര്‍ത്തി. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി സിറാജ് എറണാകുളം ഉദ്ഘാടനം ചെയ്തു. രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് മുഖ്യപ്രഭാഷണം നടത്തി. എസ്ഐ കെ എല്‍ സിബി ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ജില്ലാ സെക്രട്ടറി രാജേഷ് പി വര്‍ഗീസ്, സംസ്ഥാന വൈസ് പ്രസിഡന്റ് മൂത്തക്ക പട്ടാമ്പി, ജോയിന്റ് സെക്രട്ടറി എം സി ബാവ, ബാബു തൃശൂര്‍, റഹിം ആലപ്പുഴ, റഷീദ് കാലടി, ബാവ കട്ടക്കയം, നിഷന്ത് ആലപ്പുഴ, അസീസ് തൊടുപുഴ, റാഫി തൊടുപുഴ എന്നിവര്‍ പങ്കെടുത്തു. നിസാര്‍ തലശേരി വരണാധികാരിയായിരുന്നു. രാജേഷ് പി വര്‍ഗീസ് (പ്രസിഡന്റ്), മത്തായി രാജാക്കാട്(സെക്രട്ടറി), ബഷീര്‍ തൊടുപുഴ(ട്രഷറര്‍) എന്നിവരടങ്ങുന്ന 17 അംഗ ജില്ലാ കമ്മിറ്റിയെയും 4 അംഗ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളെയും തെരഞ്ഞെടുത്തു.
What's Your Reaction?






