ചപ്പാത്ത് ആറാം മൈലില്‍ കാറും ബസും കൂട്ടിയിടിച്ചു : ഒരാൾ മരിച്ചു: രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍
ചപ്പാത്ത് ആറാം മൈലില്‍ കാറും ബസും കൂട്ടിയിടിച്ചു : ഒരാൾ മരിച്ചു: രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍
ഇടുക്കി: ചപ്പാത്ത് 6ാം മൈലില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ മരിച്ചു. കാറിലുണ്ടായിരുന്ന കോഴിമല സ്വദേശി കാട്ടുമറ്റത്തില്‍ സന്തോഷാണ് (49) ആണ് മരിച്ചത്. വൈകിട്ട് 4നാണ് അപകടം. കട്ടപ്പനയില്‍ നിന്നും തിരുവനന്തപുരത്തിന് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ അതേ ദിശയില്‍ അമിത വേഗതയില്‍ ഓവര്‍ടേക്ക് ചെയ്ത് വന്ന ആള്‍ട്ടോ കാര്‍ വളവില്‍ വച്ച് ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ മണ്‍തിട്ടയിലേക്ക് ഇടിച്ചു കയറുകയും ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. കാറിലു ണ്ടായിരുന്ന അഞ്ചു പേരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഡ്രൈവര്‍ സന്തോഷ് മരണപ്പെട്ടത്. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. അമിതവേഗതയാണ് അപകട കാരണമെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറഞ്ഞു.
കാറിലുണ്ടായിരുന്ന മൂന്നുപേര്‍ കോടാലിപ്പാറ സ്വദേശികളും ഒരാള്‍ എരുമേലി സ്വദേശിയുമാണ്. ഇവര്‍ മദ്യപിച്ചിരുന്നതായും കാറിനുള്ളില്‍ മദ്യക്കുപ്പികള്‍ ഉണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
What's Your Reaction?