മലയാളികളെ ആകര്‍ഷിച്ച് തമിഴ്‌നാട്ടിലെ മുന്തിരിപ്പാടങ്ങള്‍ 

മലയാളികളെ ആകര്‍ഷിച്ച് തമിഴ്‌നാട്ടിലെ മുന്തിരിപ്പാടങ്ങള്‍ 

Feb 17, 2026 - 15:37
 0
മലയാളികളെ ആകര്‍ഷിച്ച് തമിഴ്‌നാട്ടിലെ മുന്തിരിപ്പാടങ്ങള്‍ 
This is the title of the web page

ഇടുക്കി: മലയാളികളുടെ ഇഷ്ടകേന്ദ്രമായി മാറുകയാണ് തമിഴ്‌നാട്ടിലെ മുന്തിരിപ്പാടങ്ങള്‍. വര്‍ഷത്തില്‍ നാല് തവണയാണ് മുന്തിരിയുടെ വിളവെടുപ്പ്. പ്രധാന വിളവെടുപ്പ് കാലം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ. എന്നാല്‍ കമ്പത്തെ മുന്തിരി പാടങ്ങളില്‍ എപ്പോഴെത്തിയാലും മുന്തിരി കൃഷിയുടെ കാഴ്ചകള്‍ ആസ്വദിയ്കാം. ഏത് സമയവും വിളവ് ലഭിയ്ക്കുന്ന തരത്തിലാണ് ഇവിടെ കൃഷി ക്രമീകരിച്ചിരിക്കുന്നത്.  ഒരു വശത്തു പച്ച മുന്തിരി ആണെങ്കില്‍ മറുഭാഗത്ത് പഴുത്തുതുടുത്ത മുന്തിരി കുലകള്‍, ചില ഭാഗത്ത് കൃഷിയുടെ തുടക്കം. മുന്തിരിയ്‌ക്കൊപ്പം മറ്റ് കാഴ്ചകളും ആക്ടിവിറ്റികളും ഇവിടെയുണ്ട്. തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളെ കാര്‍ഷിക സമൃദമാക്കുന്ന മുല്ലപ്പെരിയാര്‍ ഡാമിന്റെ മാതൃകയും തമിഴ്‌നാട്ടിലേയ്ക്ക് മുല്ലപ്പെരിയാറില്‍നിന്ന് വെള്ളം എത്തിക്കുന്ന പെന്‍സ്റ്റോക് പൈപ്പുകളുടെ മാതൃകയും പെന്നി ക്വികിന്റെ പ്രതിമയും ഇവിടെ ഒരുക്കിയിരിക്കുന്നു 
ഗ്രാമീണ തനത് കാര്‍ഷിക രീതികള്‍ ടൂറിസവുമായി കോര്‍ത്തിണക്കി കൊണ്ടുപോകുന്നതിന്റെ മികച്ച ഉദാഹരണമാണ് കമ്പത്തെ മുന്തിരിപ്പാടങ്ങള്‍. ഫാമിലി ഔട്ടിങ്ങിനായി എത്തുന്നവരെ ഏറെ ആകര്‍ഷിക്കുന്ന തരത്തില്‍ നിരവധി ആക്ടിവിറ്റികളും ഇവിടെയുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow