''വനപാലകര്‍ ഇറങ്ങിനടക്കണോ എന്ന് ജനം തീരുമാനിക്കും'': മുന്നറിയിപ്പുമായി എം എം മണി
''വനപാലകര്‍ ഇറങ്ങിനടക്കണോ എന്ന് ജനം തീരുമാനിക്കും'': മുന്നറിയിപ്പുമായി എം എം മണി

ഇടുക്കി : ചിന്നക്കനാലിലെ പുതിയ റിസര്‍വ് ഫോറസ്റ്റ് വിജ്ഞാപനം അംഗീകരിക്കില്ലെന്നും വനപാലകര്‍ ഇറങ്ങി നടക്കണോ എന്ന് ജനം തീരുമാനിക്കുമെന്നും എം എം മണി എംഎല്‍എ. ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സൂര്യനെല്ലി വനം വകുപ്പ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇവിടെയുള്ളവര്‍ ഇവിടെത്തന്നെ താമസിക്കും. അതിനെതിരെ പ്രവര്‍ത്തിച്ചാല്‍ ക്രമസമാധാനം തകരുമെന്നും എം എം മണി മുന്നറിയിപ്പ് നല്‍കി. ഭരിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ ആണെന്ന വ്യക്തമായി അറിഞ്ഞുകൊണ്ടാണ് സമരത്തിന് പിന്തുണ നല്‍കി രംഗത്തെത്തിയത്. സമരത്തിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയുമുണ്ട്. വിജ്ഞാപനം പിന്‍വലിച്ചില്ലെങ്കില്‍ ജനങ്ങള്‍ നേരിടുമെന്നും എം എം മണി പറഞ്ഞു.
റിസര്‍വ് വിജ്ഞാപനത്തിനെതിരെ വന്‍ ജനകീയ പ്രതിഷേധമാണ് ഉയരുന്നത്. അഡ്വ എ രാജ എംഎല്‍എ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






