അടിമാലി ബസ് സ്റ്റാന്‍ഡ് ജങ്ഷനിലെ വെള്ളക്കെട്ട് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു

അടിമാലി ബസ് സ്റ്റാന്‍ഡ് ജങ്ഷനിലെ വെള്ളക്കെട്ട് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു

Jun 26, 2025 - 13:31
 0
അടിമാലി ബസ് സ്റ്റാന്‍ഡ് ജങ്ഷനിലെ വെള്ളക്കെട്ട് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു
This is the title of the web page

ഇടുക്കി: കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി ബസ് സ്റ്റാന്‍ഡ് ജങ്ഷനിലുണ്ടാകുന്ന വെള്ളക്കെട്ട് കാല്‍നട വാഹനയാത്രികര്‍ക്ക് പ്രതിസന്ധി സ്യഷ്ടിക്കുന്നു. ഇത് വ്യാപാരികള്‍ക്കും വെല്ലുവിളിയാകുന്നുണ്ട്. വിദ്യാര്‍ഥികളും പ്രായമായവരും കാല്‍നട പാതയായി ഉപയോഗിക്കുന്ന ഇവിടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വെള്ളം തെറിക്കുന്നത് വാക്ക് തര്‍ക്കങ്ങള്‍ക്കും ഇടവരുത്തുന്നു. അധികമായി വെള്ളമുയര്‍ന്ന് റോഡിനോട് ചേര്‍ന്ന് താഴ്ഭാഗത്ത് പ്രവര്‍ത്തിക്കുന്ന കടകളിലേക്കും വെള്ളമൊഴുകിയെത്തും. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നടത്തിയ ജോലികളും വെള്ളക്കെട്ടിന് കാരണമായി. വെള്ളം കൃത്യമായി ഒഴുകി പോകുവാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow