കട്ടപ്പന വൈഎംസിഎ കുടുംബസംഗമം 29ന്

കട്ടപ്പന വൈഎംസിഎ കുടുംബസംഗമം 29ന്

Jun 26, 2025 - 13:16
 0
കട്ടപ്പന വൈഎംസിഎ കുടുംബസംഗമം 29ന്
This is the title of the web page

ഇടുക്കി: കട്ടപ്പന വൈഎംസിഎ കുടുംബസംഗമവും സാന്ത്വനം കരുതല്‍ പബ്ലിക് റിലേഷന്‍ പ്രോജക്ട് ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും 29ന് വൈകിട്ട് 6ന് വൈഎംസിഎ ഹാളില്‍ നടക്കും. കുടുംബ സംഗമം റീജിയണല്‍ വൈസ് ചെയര്‍മാന്‍ കുര്യന്‍ തൂമ്പുങ്കലും സാന്ത്വനം കരുതല്‍ പബ്ലിക് റിലേഷന്‍ പ്രോജക്ട് റീജിയണല്‍ പബ്ലിക് റിലേഷന്‍ ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ്ബും ഉദ്ഘാടനം ചെയ്യും. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് റീജിയണല്‍ സെക്രട്ടറി ഡോ. റെജി വര്‍ഗീസ് നേതൃത്വം നല്‍കും. പുതിയ പ്രസിഡന്റായി കെ. ജെ ജോസഫ് ചുമതലയേല്‍ക്കും. വിവിധ പരീക്ഷകളില്‍ ഉന്നതി വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് കട്ടപ്പന നഗരസഭ ചെയര്‍പേഴ്സണ്‍ ബീനാ ടോമി മെറിറ്റ് അവാര്‍ഡ് നല്‍കും. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ യോഗത്തില്‍ ആദരിക്കും. പ്രസിഡന്റ് രജിറ്റ് ജോര്‍ജ് അധ്യക്ഷനാകും. റവ. വര്‍ഗീസ് ജേക്കബ് കോര്‍ എപ്പിസ്‌കോപ്പാ, റവ. ഡോ ബിനോയി പി ജേക്കബ്, റവ. ഫാ. ജിതിന്‍ വര്‍ഗീസ്, റവ ഫാ. ഷിജു എന്നിവര്‍ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കും. കെ ജെ ജോസഫ്, സജി ജേക്കബ്, യു സി തോമസ്, സല്‍ജു ജോസഫ്, പി ഡി തോമസ്, ടോമി ഫിലിപ്പ് എന്നിവര്‍ സംസാരിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow