ഇരട്ടയാർ പഞ്ചായത്തിൽ അഥിതി തൊഴിലാളി ഉടമകളുടെ യോഗം ചേർന്നു
ഇരട്ടയാർ പഞ്ചായത്തിൽ അഥിതി തൊഴിലാളി ഉടമകളുടെ യോഗം ചേർന്നു
ഇടുക്കി: ഇരട്ടയാർ പഞ്ചായത്തിൽ അതിഥി തൊഴിലാളി ഉടമകളുടെ പ്രത്യേക യോഗം ചേർന്നു. പ്രസിഡന്റ് രജനി കെ എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന മുഴുവൻ അതിഥി തൊഴിലാളികൾക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ഇതോടൊപ്പം വിവിധ വിഷയങ്ങളിൽ ക്ലാസുകളും നടന്നു. അതിഥി തൊഴിലാളികൾക്ക് സമഗ്ര ആരോഗ്യ പരിശോധന നടത്തി ഹെൽത്ത് കാർഡ് നൽകുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് മെഡിക്കൽ ഓഫീസർ ഡോക്ടർ നിതിൻ എസ് വിശദീകരിച്ചു. വൈസ് പ്രസിഡന്റ് റെജി ഇലിപുലിക്കാട്ട് അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ലാലച്ചൻ വെള്ളക്കട,ജാൻസി ടോമി, റോസമ്മ, ഹെൽത്ത് ഇൻസ്പെക്ടർ ജയ്സൺ സി ജോൺ, മോൻസി വർഗീസ്, സെക്രട്ടറി ധനേഷ് ബി എന്നിവർ സംസാരിച്ചു
What's Your Reaction?