അഭിമന്യു രക്തസാക്ഷി ദിനാചരണം 2ന്
അഭിമന്യു രക്തസാക്ഷി ദിനാചരണം 2ന്

ഇടുക്കി: അഭിമന്യുവിന്റെ ഏഴാം രക്തസാക്ഷി ദിനാചരണം 2ന് രാവിലെ 11 ന് വട്ടവട കൊട്ടാക്കൊമ്പൂരില്‍ നടക്കും. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും. എം എം മണി എംഎല്‍എ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി, അഡ്വ. എ രാജ എംഎല്‍എ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ കെ വിജയന്‍, എം ലക്ഷ്മണന്‍, മൂന്നാര്‍ ഏരിയ സെക്രട്ടറി ആര്‍ ഈശ്വരന്‍, എസ്എഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ടോണി കുര്യാക്കോസ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ശരത്പ്രസാദ്, അപ്‌സര ആന്റണി എന്നിവര്‍ പങ്കെടുക്കും. എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവും എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയുമായിരുന്ന അഭിമന്യു 2018 ജൂലൈ രണ്ടിനാണ് കൊലപ്പെട്ടത്.
What's Your Reaction?






