സംയുക്ത തൊഴിലാളി യൂണിയന്‍ വാഹന പ്രചാരണ ജാഥ ജില്ലയില്‍ പര്യടനം തുടങ്ങി
സംയുക്ത തൊഴിലാളി യൂണിയന്‍ വാഹന പ്രചാരണ ജാഥ ജില്ലയില്‍ പര്യടനം തുടങ്ങി

ഇടുക്കി: ജൂലൈ ഒമ്പതിലെ ദേശീയ പണിമുടക്കിന് മുന്നോടിയായി സംയുക്ത തൊഴിലാളി യൂണിയന്റെ മധ്യമേഖല വാഹന പ്രചാരണ ജാഥ ജില്ലയില്‍ പര്യടനം തുടങ്ങി. തിങ്കളാഴ്ച വൈകിട്ട് നാലിന് കട്ടപ്പനയില്‍ സ്വീകരണം നല്‍കും. എഐടിയുസി സംസ്ഥാന സെക്രട്ടറി സി പി മുരളി ക്യാപ്റ്റനായ ജാഥയില്‍ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം ഹംസ വൈസ് ക്യാപ്റ്റനും ടി ബി മിനി മാനേജരും ഒ സി ബിന്ദു അംഗവുമാണ്. വാദ്യമേളങ്ങളുടെ അകമ്പടിയില്‍ നേതാക്കളും നൂറുകണക്കിന് തൊഴിലാളികളെയും ജാഥയെ സ്വീകരിക്കും.
What's Your Reaction?






