മണക്കാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ജൂലൈ 1ന് ഉദ്ഘാടനം ചെയ്യും നാടിന് സമര്‍പ്പിക്കും
മണക്കാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ജൂലൈ 1ന് ഉദ്ഘാടനം ചെയ്യും നാടിന് സമര്‍പ്പിക്കും

ഇടുക്കി: ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച മണക്കാട് വില്ലേജ് ഓഫീസ് ജൂലൈ 1ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍ ഓഫീസുകള്‍ കൂടുതല്‍ ജനോപകാര പ്രദമാക്കുകയും കാലോചിതമായി പരിഷ്‌കരിക്കുകയും ചെയ്യുക എന്ന നയത്തിന്റെ ഭാഗമായി റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പുതിയ കെട്ടിടത്തില്‍ വില്ലേജ് ഓഫീസര്‍ക്കും ജീവനക്കാര്‍ക്കും കമ്പ്യൂട്ടര്‍ സൗകര്യത്തോടുകൂടിയ പ്രത്യേക ക്യാബിനുകള്‍, ഫ്രണ്ട് ഓഫീസ്, പൊതുജനങ്ങള്‍ക്കുള്ള വിശ്രമമുറി, റെക്കോര്‍ഡ് റൂം, ജീവനക്കാര്‍ക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ്, ഭിന്നശേഷിക്കാര്‍ക്കുവേണ്ടി റാമ്പോട് കൂടിയ വരാന്ത എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതോടെ ഓഫീസുകളിലെ സേവനങ്ങള്‍ കൂടുതല്‍ സുതാര്യവും സമയബന്ധിതമായും ലഭ്യമാകും. ചടങ്ങില്‍ പി ജെ ജോസഫ് എംഎല്‍എ അധ്യക്ഷനാകും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, കലക്ടര്‍ വി വിഘ്‌നേശ്വരി, തൊടുപുഴ നഗരസഭ ചെയര്‍മാന്‍ കെ. ദീപക്, അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ഷൈജു പി. ജേക്കബ്, സബ് കലക്ടര്‍ അനുപ് ഗാര്‍ഗ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു, മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി. എസ്. ജേക്കബ്, ത്രിതല പഞ്ചായത്തംഗങ്ങളായ സി.വി സുനിത, എ.ജയന്‍, ജീന അനില്‍, വിവിധ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹികരംഗത്തെ നേതാക്കള്‍,വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
What's Your Reaction?






