എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ച് ഒമ്പതിന്: പതിനായിരം പേര്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍
എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ച് ഒമ്പതിന്: പതിനായിരം പേര്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍

ഇടുക്കി: ഭൂപതിവ് ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒമ്പതിന് 10,000പേരെ അണിനിരത്തി രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. സമരക്കാര്‍ രാവിലെ ഒമ്പതിന് റാന്നി മന്ദമാരുതിയില്‍ നിന്ന് പുറപ്പെടും. ഉച്ചകഴിഞ്ഞ് രണ്ടിന് പാളയത്ത് കേന്ദ്രീകരിക്കും. അവിടെനിന്ന് രാജ്ഭവനിലേക്ക് പ്രകടനമായി പോകും. മാര്‍ച്ചിനോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനംചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം മുഖ്യപ്രഭാഷണം നടത്തും. എല്‍ഡിഎഫ് സംസ്ഥാന കണ്‍വീനര്‍ ഇ പി ജയരാജന്‍, ജോസ് കെ മാണി, പി സി ചാക്കോ, മാത്യു ടി തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, എം ജെ ജോസഫ്, വര്‍ഗീസ് ജോര്‍ജ് എന്നിവര്‍ സംസാരിക്കും.
സുപ്രധാന ബില്‍ മൂന്നുമാസമായി ഗവര്‍ണറുടെ മേശപ്പുറത്താണ്. ബില്‍ തിരിച്ചയയ്ക്കുകയോ ഒപ്പിടുകയോ രാഷ്ട്രപതിക്ക് അയയ്ക്കുകയോ ചെയ്യുന്നില്ല. ഗവര്‍ണറുടെ നിലപാടിനെതിരെ ജനങ്ങളുടെ പ്രതിഷേധം സമരത്തില്‍ പ്രതിഫലിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
സമര സന്ദേശം പ്രചരിപ്പിക്കാന്‍ 52 പഞ്ചായത്ത് കേന്ദ്രങ്ങളിലും രണ്ട് മുന്‍സിപ്പല്‍ കേന്ദ്രങ്ങളിലും ആയിരക്കണക്കിന് ജനങ്ങളെ അണിനിരത്തി പ്രകടനങ്ങളും സമ്മേളനങ്ങളും അഞ്ചുമുതല്‍ ഏഴുരെ തീയതികളില്‍ നടത്തുമെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ കെ ശിവരാമന്‍, സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍, കേരളാ കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍, എന്‍സിപി സംസ്ഥാന സെക്രട്ടറി അനില്‍ കൂവപ്ലാക്കല്‍ എന്നിവര്‍ അറിയിച്ചു.
What's Your Reaction?






