സ്വരാജ് സയണ്‍ സ്‌കൂളില്‍ സയണ്‍ ഡേ ആഘോഷിച്ചു
സ്വരാജ് സയണ്‍ സ്‌കൂളില്‍ സയണ്‍ ഡേ ആഘോഷിച്ചു
ഇടുക്കി: സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സയന്‍ ഡേ ആഘോഷിച്ചു. മാനേജര്‍ ഫാ. ഇമ്മാനുവല്‍ കിഴക്കേതലക്കല്‍, ആകാശപറവ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അനീറ്റ, പ്രിന്‍സിപ്പല്‍ റോണി ജോസഫ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. 2000 മെയ് മാസത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സ്‌കൂളിന്റെ പ്രവര്‍ത്തന ആരംഭങ്ങളെപറ്റിയുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. അധ്യാപികയും കവിയത്രിയുമായ സുമ റോസ് നിഹാരിക എഴുതിയ സയണ്‍ ജൂബിലി ഗാനം വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു. സയണ തരംഗ് 2025 -26 എന്ന പേരില്‍ നടത്തപ്പെടുന്ന കലാ മത്സരങ്ങള്‍ക്കും തുടക്കമായി. പഠനത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. അധ്യാപകരായ ലീലാമ്മ ചാക്കോ, റിന്റോ റോയ്, ഷൈനി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?