ജെബി മേത്തര്‍ എം.പി. നയിക്കുന്ന മഹിളാ സാഹസ് കേരളയാത്രയ്ക്ക് ജില്ലയില്‍ സ്വീകരണം
ജെബി മേത്തര്‍ എം.പി. നയിക്കുന്ന മഹിളാ സാഹസ് കേരളയാത്രയ്ക്ക് ജില്ലയില്‍ സ്വീകരണം

ഇടുക്കി: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തര്‍ എം.പി. നയിക്കുന്ന മഹിളാ സാഹസ് കേരളയാത്രയ്ക്ക് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 24മുതല്‍ മാര്‍ച്ച് 8വരെ ജില്ലയുടെ വിവിധ കേന്ദ്രങ്ങള്‍ പര്യടനം നടത്തും. ജനുവരി 4ന് മഞ്ചേശ്വരത്തുനിന്ന് ആരംഭിച്ച യാത്ര സെപ്റ്റംബര്‍ 30ന് തിരുവനന്തപുരത്ത് സമാപിക്കും. ജില്ലാതല ഉദ്ഘാടനം 24ന് രാവിലെ 10ന് മുണ്ടക്കയം കൊക്കയാറില്‍ ഡിസിസി പ്രസിഡന്റ് സി.പി. മാത്യു നിര്‍വഹിക്കും. 25ന് രാവിലെ ഏലപ്പാറ, വൈകിട്ട് 4ന് കട്ടപ്പന, 26ന് രാവിലെ 10ന് കുമളി, വൈകിട്ട് 4ന് പാമ്പാടുംപാറ, 28ന് രാവിലെ 10ന് നെടുങ്കണ്ടം, മാര്‍ച്ച് 2ന് ഉച്ചയ്ക്ക് 12.30ന് മൂന്നാര്‍, 3ന് വൈകിട്ട് 4ന് അടിമാലി, തുടങ്ങിയ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. മാര്‍ച്ച് 8ന് വൈകിട്ട് 4ന് തൊടുപുഴ നഗരസഭാ മൈതാനിയില്‍ സമാപിക്കും. വിവിധ മണ്ഡലങ്ങളിലെ പരിപാടിയില്‍ കെപിസിസി, ഡിസിസി ഭാരവാഹികള്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു, മണിമേഖല മുനിയദാസ്, ഷൈലജ ഹൈദ്രോസ്, സിന്ധു വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






