മാട്ടുക്കട്ടയില്‍ റവന്യു വകുപ്പ് സ്ഥാപിച്ച സര്‍വേ കല്ലുകള്‍ സ്വകാര്യ വ്യക്തി മാറ്റിയതായി പരാതി
മാട്ടുക്കട്ടയില്‍ റവന്യു വകുപ്പ് സ്ഥാപിച്ച സര്‍വേ കല്ലുകള്‍ സ്വകാര്യ വ്യക്തി മാറ്റിയതായി പരാതി

ഇടുക്കി: മാട്ടുക്കട്ടയില്‍ സ്വകാര്യ വ്യക്തി കൈയേറി കൈവശം വച്ചിരുന്ന സ്ഥലത്ത് റവന്യു വകുപ്പ് സ്ഥാപിച്ച സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞതായി പരാതി. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയില്‍ ഉപ്പുതറ പൊലീസ് കേസെടുത്തു. പഞ്ചായത്ത് മാര്‍ക്കറ്റിന്റെ ഉടമസ്ഥതയിലുള്ള മാട്ടുക്കട്ടയിലെ 8.5 സെന്റ് സ്ഥലം കഴിഞ്ഞ 60 വര്‍ഷത്തിലേറെയായി സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയിരിക്കുകയായിരുന്നു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എല്‍. സതീശന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് താലൂക്ക് സര്‍വേയര്‍ അനില്‍ ഡി നായരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം പരിശോധിക്കുകയും കൈയേറ്റം നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍വേ കല്ല് സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞദിവസം സ്വകാര്യ വ്യക്തി കോടതിയില്‍ നിന്ന് ഒരുമാസത്തേക്കുള്ള സ്റ്റേ ഓര്‍ഡര്‍ വാങ്ങിയതിനുശേഷം സര്‍വേ കല്ലുകള്‍ പിഴുത് കളയുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് അധികൃതരും, പൊലീസും സ്ഥലത്തെത്തി. സര്‍വേ കല്ലുകള്‍ മാറ്റിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് സ്വകാര്യ വ്യക്തിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഉപ്പുതറ പൊലീസ് കേസെടുത്തു.
What's Your Reaction?






