കട്ടപ്പന നഗരസഭ വനിത സഹകരണ സംഘത്തില്‍ നിക്ഷേപിച്ച തുക തിരികെ ലഭിച്ചില്ല: പരാതിയുമായി ദമ്പതികള്‍

കട്ടപ്പന നഗരസഭ വനിത സഹകരണ സംഘത്തില്‍ നിക്ഷേപിച്ച തുക തിരികെ ലഭിച്ചില്ല: പരാതിയുമായി ദമ്പതികള്‍

Aug 7, 2025 - 13:06
 0
കട്ടപ്പന നഗരസഭ വനിത സഹകരണ സംഘത്തില്‍ നിക്ഷേപിച്ച തുക തിരികെ ലഭിച്ചില്ല: പരാതിയുമായി ദമ്പതികള്‍
This is the title of the web page

ഇടുക്കി: കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന നഗരസഭ വനിത സഹകരണ സംഘത്തില്‍ നിക്ഷേപിച്ച പണം തിരികെ ലഭിച്ചില്ലെന്ന പരാതിയുമായി വൃദ്ധ ദമ്പതികള്‍ രംഗത്ത്. പോത്താനിക്കാട് കൈപ്പനാനിക്കല്‍ കെ. ജോസഫ് ഭാര്യ റോസക്കുട്ടി  എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്. 2022ല്‍ 7.5 ശതമാനം പലിശ നല്‍കാമെന്ന ഉറപ്പില്‍ ഇവര്‍ 25000 രൂപ നിക്ഷേപിച്ചു. തുടര്‍ന്ന് 2023ല്‍ 8.75 ശതമാനം പലിശ നല്‍കാമെന്ന ഉറപ്പില്‍ 30,000 രൂപ കൂടിനിക്ഷേപിച്ചു. എന്നാല്‍ തുക നിക്ഷേപിച്ചതിനുശേഷം ഇതുവരെ പലിശ പോലും ലഭിച്ചിട്ടില്ല. നിലവില്‍ വര്‍ഷങ്ങളായി നിക്ഷേപ തുക എങ്കിലും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് നാളുകളായി ഇവര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പടി കയറി ഇറങ്ങുകയാണ്. കൃഷിപ്പണി അടക്കം ചെയ്തു സ്വരുക്കൂട്ടിയ തുകയാണ് ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്. സമാന രീതിയില്‍ നിക്ഷേപിച്ച മറ്റ് നിക്ഷേപകര്‍ക്കും നിക്ഷേപത്തുക തിരികെ ലഭിക്കാന്‍ ഉണ്ടെന്നാണ് ഇവര്‍ പറയുന്നത്. തങ്ങള്‍ പുറത്ത് ലോണ്‍ കൊടുത്ത തുകകള്‍ തിരികെ ലഭിക്കാത്തതാണ് കാരണമെന്നാണ് അധികൃതര്‍ പറയുന്നു. നിലവില്‍ 55,000 രൂപയോളം നിക്ഷേപത്തുക മാത്രമായി ഇവര്‍ക്ക് ലഭിക്കാനുണ്ട്. ബാങ്കിലെ മുന്‍ സെക്രട്ടറിയാണ് ലോണ്‍ കൊടുത്തതെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞതായി ഇവര്‍ പറയുന്നു. എന്നാല്‍ ഈ തുകകള്‍ ഒന്നും തിരികെ ലഭിക്കാതെ വന്നതോടെയാണ് നിക്ഷേപകര്‍ക്ക് അവര്‍ മുടക്കിയ തുക തിരികെ നല്‍കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നതെന്നും 1.5കോടി രൂപ കടം ഉണ്ടെന്നാണ് സൊസൈറ്റി അധികൃതര്‍ പറയുന്നത്. നിക്ഷേപത്തുക തിരികെ ലഭിക്കാതായതോടെ നിയമനടപടി അടക്കമുള്ള മാര്‍ഗങ്ങളിലേക്ക് നീങ്ങാനാണ് ഇവരുടെ തീരുമാനം.

What's Your Reaction?

like

dislike

love

funny

angry

sad

wow