തങ്കമണി പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം 12ന്
തങ്കമണി പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം 12ന്

ഇടുക്കി: നിര്‍മാണം പൂര്‍ത്തീകരിച്ച തങ്കമണി പൊലീസ് സ്റ്റേഷന്‍ 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യും. തങ്കമണി ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനാകും. സംസ്ഥാന പൊലീസ് മേധാവി
റവാഡാ ആസാദ് ചന്ദ്രശേഖര്‍ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, എം എം മണി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യു, ജനപ്രതിനിധികള്‍, സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ സംസാരിക്കും.
കാമാക്ഷി പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടത്തില്‍ 2016ല്‍ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്. കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെ തൊണ്ടിമുതല്‍ സൂക്ഷിക്കാനോ ഉദ്യോഗസ്ഥര്‍ക്ക് വിശ്രമിക്കാനോ ഇവിടെ സൗകര്യമുണ്ടായിരുന്നില്ല. പ്രതികളെ പാര്‍പ്പിക്കാന്‍ ലോക്കപ്പും ഇല്ലായിരുന്നു. തുടര്‍ന്നാണ് ആധുനിക സൗകര്യങ്ങളോടെ കാമാക്ഷി പഞ്ചായത്ത് ഓഫീസിനുസമീപം പൊലീസ് സ്റ്റേഷന്‍ കെട്ടിടം നിര്‍മിച്ചത്.
What's Your Reaction?






