ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണം: പ്രൊഫ. എം ജെ ജേക്കബ് 

ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണം: പ്രൊഫ. എം ജെ ജേക്കബ് 

Jan 22, 2026 - 10:25
 0
ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണം: പ്രൊഫ. എം ജെ ജേക്കബ് 
This is the title of the web page

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്  പ്രൊഫ. എം ജെ ജേക്കബ്.  രോഗികളെ മറ്റിടങ്ങളിലേക്ക് പറഞ്ഞുവിടുന്ന റഫറല്‍ ആശുപത്രിയായി ഇടുക്കി മെഡിക്കല്‍ കോളേജ് മാറിയെന്നും തൊടുപുഴ ജില്ലാ ആശുപത്രിയില്‍പോലും മെഡിക്കല്‍ കോളേജിനേക്കാള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മലയോര ജനതയ്ക്ക് വലിയ പ്രതീക്ഷ നല്‍കിക്കൊണ്ടാണ് 13 വര്‍ഷം മുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇടുക്കയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സ്ഥാപിച്ചത്. എന്നാല്‍ തുടര്‍ന്നുവന്ന എല്‍ഡഎഫ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനോട് എക്കാലവും അവഗണനയാണ്. പഠനം പൂര്‍ത്തിയായി വരുന്ന വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ സമരങ്ങള്‍ പലതും നടന്നു. ഏറ്റവും പ്രധാനമായ ഓപ്പറേഷന്‍ തിയേറ്റര്‍ പോലുമില്ല. പണി പൂര്‍ത്തീകരിച്ച ഓക്‌സിജന്‍ പ്ലാന്റ് ഇതുവരെ പ്രവര്‍ത്തിപ്പിച്ചിട്ടില്ല. മെഡിക്കല്‍ കോളേജ് അങ്കണത്തിലെ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് കാല്‍നടയാത്ര പോലും ദുസഹമായ അവസ്ഥയിലാണ്. ഇടുക്കി മെഡിക്കല്‍ കോളജിനോടുള്ള സര്‍ക്കാരിന്റെ അവഗണനക്കെതിരെ വകുപ്പുമന്ത്രിക്ക് നിവേദനം നല്‍കുമെന്നും ഇനിയും അവഗണന തുടര്‍ന്നാല്‍ ശക്തമായ സമര പരിപാടികളെക്കുറിച്ച് ചിന്തിക്കുമെന്നും പ്രൊഫ. എം ജെ ജേക്കബ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വര്‍ഗീസ് വെട്ടിയാങ്കല്‍, അഡ്വ. എബി തോമസ്, ബെന്നി പുതുപ്പടി, കെ കെ വിജയന്‍, ഷിജോ ഞവരക്കാട്ട് എന്നിവരും പങ്കൈടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow