കാഞ്ചിയാറിലെ ഗ്രാമീണ റോഡുകളുടെ നവീകരണം പാതിവഴിയില്‍

കാഞ്ചിയാറിലെ ഗ്രാമീണ റോഡുകളുടെ നവീകരണം പാതിവഴിയില്‍

Apr 15, 2024 - 19:46
Jul 2, 2024 - 19:53
 0
കാഞ്ചിയാറിലെ ഗ്രാമീണ റോഡുകളുടെ നവീകരണം പാതിവഴിയില്‍
This is the title of the web page

ഇടുക്കി: ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തി നാല് മാസം കഴിഞ്ഞിട്ടും കാഞ്ചിയാര്‍ പഞ്ചായത്തിലെ റോഡുകളുടെ നവീകരണം എങ്ങുമെത്തിയില്ല. ടാറിങ് മിശ്രിതം തയ്യാറാക്കുന്നതിന് പഗ് മില്‍ വേണമെന്ന നിബന്ധന സര്‍ക്കാര്‍ കര്‍ശനമാക്കിയതോടെയാണ് കരാറുകാര്‍ നിര്‍മാണം വൈകിപ്പിക്കുന്നത്. ഇതോടെ ജനങ്ങള്‍ ദുരിത യാത്ര അഭിമുഖീകരിക്കേണ്ട സ്ഥിതിയിലാണ്. ഗ്രാമീണ റോഡുകളുടെ നവീകരണത്തിനും നിര്‍മാണത്തിനുമായി കാലാകാലങ്ങളായി സിംഗിള്‍ ഡ്രം പ്ലാന്റാണ് ടാറിങ് മിശ്രിതം തയ്യാറാക്കുന്നതിന് കരാറുകാര്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇതുവഴി ടാര്‍ അമിതമായി കത്തി നഷ്ടമുണ്ടാകുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നിലവാരം കൂടുതലുള്ള പഗ് മില്‍ വേണമെന്ന് വകുപ്പ് എഞ്ചിനീയര്‍മാര്‍ ശുപാര്‍ശ ചെയ്തത്.

ടാറും മിശ്രിതവും രണ്ട് ഡ്രമ്മുകളില്‍ തയ്യാറാക്കി പഗ് മില്ലില്‍ സംയോജിപ്പിച്ച് ഉപയോഗിക്കുന്നതാണ് രീതി. പ്ലാന്റ് വിവാദമായതോടെ പല പഞ്ചായത്തുകളിലും ഗ്രാമീണ റോഡുകളുടെ നിര്‍മാണം തടസ്സപ്പെട്ടു കഴിഞ്ഞു. ഗ്രാമീണ റോഡുകളായ വെട്ടംപടി, ലബ്ബക്കട - കുഞ്ചുമല റോഡ്, മറ്റപ്പള്ളി കോളനി റോഡ്,മുരിക്കാട്ടുകുടി - പാമ്പാടിക്കുഴി റോഡ് തുടങ്ങിയവക്ക് മെയ്ന്റനന്‍സ് ഗ്രാന്‍ഡ് അനുവദിച്ചതാണെങ്കിലും ടാറിംഗ് ആരംഭിച്ചിട്ടില്ല. പഗ് മില്‍ വേണമെന്ന നിബന്ധനക്ക് പുറമെ ട്രഷറി വഴി ബില്ല് മാറിക്കിട്ടാന്‍ കാലതാമസം നേരിടുന്നതും കരാറുകാരെ കുഴപ്പത്തിലാക്കിയിട്ടുണ്ട്. സമയ ബന്ധിതമായി നവീകരണങ്ങള്‍ നടത്താത്തതിനാല്‍ ഗ്രാമീണ റോഡുകള്‍ കൂടുതല്‍ തകര്‍ച്ചയിലേക്ക് നീങ്ങിത്തുടങ്ങി. കാഞ്ചിയാറിന് പുറമേ മറ്റ് തദ്ദേശ സ്ഥാപനങ്ങളിലും ഗ്രാമീണപാത നവീകരണം മുടങ്ങിക്കിടക്കുകയാണ്.

 

What's Your Reaction?

like

dislike

love

funny

angry

sad

wow