അണക്കരയില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം 26ന്
അണക്കരയില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം 26ന്
ഇടുക്കി: അണക്കരയിലെ വിവിധ സാമൂഹിക സന്നദ്ധ സംഘടനകള്‍ ചേര്‍ന്ന് 26ന് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി. മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഇടുക്കി ഭദ്രാസനാധിപന്‍ സക്കറിയ മാര്‍. സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ചക്കുപള്ളം പഞ്ചായത്തംഗങ്ങള്‍, പഞ്ചായത്ത് പരിധിയിലെ ബ്ലോക്ക്, ജില്ലാ പഞ്ചായത്തംഗങ്ങള്‍, കുമളി, വണ്ടന്‍മേട് പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കുന്നത്. അമ്മയ്‌ക്കൊരുമ്മ സ്‌നേഹകൂട്ടായ്മ, കാഴ്ച സാംസ്‌കാരിക വേദി, ലയണ്‍സ് ക്ലബ് അണക്കര, ജെസിഐ തേക്കടി സഹ്യാദ്രി, റോട്ടറി ക്ലബ് ഓഫ് അണക്കര സ്‌പൈസ് സിറ്റി, കുമളി വൈഎംസിഎ, കിസാന്‍ സര്‍വീസ് സൊസൈറ്റി, ജെസിഐ അണക്കര സ്‌പൈസ് വാലി, അഖില കേരള ബാലജന സഖ്യം, റോട്ടറി ക്ലബ് ഓഫ് അണക്കര എന്നീ സംഘടനകള്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ സംഘടനാ ഭാരവാഹികളായ സോവിന്‍ ആക്കിലേട്ട്, സാബു കുറ്റിപ്പാലക്കല്‍, സാംകുട്ടി മാക്കല്‍, ഷിബു തോമസ്, റെജി നരിമറ്റത്തില്‍, റോയി കിഴക്കേക്കര, ജിനു ടി രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?