അട്ടപ്പള്ളം അസീസി സ്‌നേഹാശ്രമത്തില്‍ ക്രിസ്മസ് ആഘോഷം
അട്ടപ്പള്ളം അസീസി സ്‌നേഹാശ്രമത്തില്‍ ക്രിസ്മസ് ആഘോഷം
ഇടുക്കി: കുമളി അട്ടപ്പള്ളം അസീസി സ്‌നേഹാശ്രമവും കുമളി ഓണ്‍ലൈന്‍ കൂട്ടായ്മയുംചേര്‍ന്ന് ക്രിസ്മസ് ആഘോഷിച്ചു. സ്‌നേഹാശ്രമം മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അര്‍ച്ചന ഉദ്ഘാടനംചെയ്തു. കുമളി മുന്‍ പഞ്ചായത്തംഗം സിബി വര്‍ഗീസ് വരിക്കമാക്കല്‍ അധ്യക്ഷനായി. നിയുക്ത കുമളി പഞ്ചായത്ത് പ്രസിഡന്റ് എം എം വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. കെവിവിഇഎസ് കുമളി യൂണിറ്റ് പ്രസിഡന്റ് മാജോ കാരിമുട്ടം സന്ദേശം നല്‍കി. അമ്മയ്‌ക്കൊരുമ്മ സ്‌നേഹക്കൂട്ടായ്മ ചെയര്‍മാന്‍ സാബു കുറ്റിപ്പാലയ്ക്കല്‍, ബിജു ദാനിയേല്‍, റോബിന്‍ കാരക്കാട്ട്, സജി വെമ്പള്ളി, എം സി ജേക്കബ്, ലിജു ജോസഫ്, സനോജ് വി ജെ, നിയുക്ത പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. അമൃതാ നൃത്തകലാലയത്തിലെ പ്രതിഭകള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. അസീസി സ്‌നേഹാശ്രമത്തിലെ നൂറിലേറെ അന്തേവാസികള്‍ പങ്കെടുത്തു.
What's Your Reaction?