ക്രിസ്മസിനെ വരവേറ്റ് തോട്ടം മേഖല: പ്രതിസന്ധിയിലും പൊലിമ ചോരാതെ ആഘോഷം

ക്രിസ്മസിനെ വരവേറ്റ് തോട്ടം മേഖല: പ്രതിസന്ധിയിലും പൊലിമ ചോരാതെ ആഘോഷം

Dec 25, 2023 - 00:07
Jul 8, 2024 - 00:09
 0
ക്രിസ്മസിനെ വരവേറ്റ് തോട്ടം മേഖല: പ്രതിസന്ധിയിലും പൊലിമ ചോരാതെ ആഘോഷം
This is the title of the web page

ഇടുക്കി: ക്രിസ്മസിനെ വരവേറ്റ് പീരുമേട്ടിലെ തോട്ടം മേഖലയില്‍ ആഘോഷം പൊടിപൊടിക്കുന്നു. പ്രധാന കേന്ദ്രങ്ങളെല്ലാം ദീപാലങ്കാരങ്ങളാല്‍ സജീവമായി. ആഴ്ചകള്‍ക്ക് മുമ്പേ പള്ളികളിലും വീടുകളിലും സ്‌കൂളുകളിലും പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീകളും ഒരുക്കിയിരുന്നു. വിപണികളില്‍ ഏറ്റവും ഡിമാന്‍ഡ് നക്ഷത്രങ്ങള്‍ക്കും കേക്കുകള്‍ക്കും തന്നെ. ആകര്‍ഷകമായ ഇലക്‌ട്രോണിക് നക്ഷത്രങ്ങളാണ് ഏറെ പ്രിയങ്കരം. നൂറു മുതല്‍ 1500 രൂപ വരെയുള്ള നക്ഷത്രങ്ങള്‍ ലഭ്യമാണ്. കൂടാതെ വിവിധ മാതൃകയിലുള്ള പ്ലാസ്റ്റിക് ക്രിസ്മസ് ട്രീകളും ലഭ്യമാണ്.
രാവിലെ മുതല്‍ ഇറച്ചിക്കടകളില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. കോഴിയിറച്ചിക്ക് 135 രൂപയും പോത്തിറച്ചിക്ക് 360 രൂപയുമാണ് വില.
അവശ്യസാധനങ്ങളുടെ വിലക്കയറ്റം തോട്ടം മേഖലയിലെ സാധാരണക്കാരുടെ ആഘോഷത്തിന് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ അവശ്യ സാധനങ്ങള്‍ ഇല്ലാത്തതും തിരിച്ചടിയായി.
തോട്ടം മേഖലയിലെ വസ്ത്രശാലകളിലും വലിയ തിരക്കായിരുന്നു. തോട്ടങ്ങളിലെ പ്രതിസന്ധിക്കിടയിലും ആഘോഷങ്ങളെ നെഞ്ചോടുചേര്‍ക്കുകയാണ് തോട്ടം തൊഴിലാളികളും കുടുംബാംഗങ്ങളും.

What's Your Reaction?

like

dislike

love

funny

angry

sad

wow