കട്ടപ്പന ഗവ. ഐടിഐയില്‍ അപ്രന്റീസ്ഷിപ്പ് മേള നടത്തി
കട്ടപ്പന ഗവ. ഐടിഐയില്‍ അപ്രന്റീസ്ഷിപ്പ് മേള നടത്തി
ഇടുക്കി: കട്ടപ്പന ഗവ. ഐടിഐയില്‍ വ്യവസായിക പരിശീലന വകുപ്പിന്റെ സഹകരണത്തോടെ അപ്രന്റീസ്ഷിപ്പ് മേള നടത്തി. കട്ടപ്പന ഡിഇഒ കെ വി ആന്‍സണ്‍ ജോസഫ് ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ എം വി സുമേഷ് അധ്യക്ഷനായി. ഇന്‍സ്‌പെക്ടര്‍ ഓഫ് ട്രെയിനിങ് ആനീസ് സ്റ്റെല്ല ഐസക് മുഖ്യപ്രഭാഷണം നടത്തി. 45 കമ്പനികളില്‍ ഓട്ടോമൊബൈല്‍, കണ്‍സ്ട്രഷന്‍, ഇലക്ട്രോണിക്സ്, ഐടി, മെക്കാനിക്കല്‍ തുടങ്ങി വിവിധ മേഖലകളിലായി 200 തസ്തികകളില്‍ നിയമനം നടത്തി. ഉദ്യോഗാര്‍ഥികള്‍ക്ക് 360 ദിവസത്തെ പരിശീലന കാലയളവില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്റ്റൈപ്പന്‍ഡ് ലഭിക്കും. വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ലഭിക്കും. സ്വകാര്യ- പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്ഥിരംലഭിക്കാന്‍ മുന്‍ഗണനയുണ്ടാകും. ഇ എ മുഹമ്മദ് അഫ്സല്‍, ഗ്രേസി ജോസഫ്, കെ അജികുമാര്‍, മുരളീധരന്‍ മാധവന്‍, മനോജ് മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?