തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

ഇടുക്കി: തങ്കമണി സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് പുത്തന്‍പുര ഉദ്ഘാടനം ചെയ്തു. ഇടുക്കി എസ്പിസി മോട്ടിവേഷന്‍ സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ അജി അരവിന്ദ് ക്ലാസെടുത്തു.തങ്കമണി സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും കേരളാ കാത്തലിക് സ്റ്റുഡന്റ്‌സ് ലീഗിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സെമിനാര്‍ നടത്തിയത്. ലഹരി വസ്തുക്കളും ആധുനിക സാങ്കേതികവിദ്യകളും വര്‍ണവിസ്മയം തീര്‍ക്കുന്ന ഇന്നത്തെ ലോകത്ത് കുട്ടികള്‍ക്ക് നഷ്ട്‌പ്പെട്ട ശ്രദ്ധ എന്ന രണ്ടക്ഷരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, മാതാപിതാക്കളെയും ഗുരുഭൂതരെയും ദൈവതുല്യരായിക്കണ്ട് അനുസരണയും അച്ചടക്കവുമുള്ള തലമുറയുടെ വക്താക്കളും പ്രയോക്താക്കളുമായി മാറാന്‍ അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു. പ്രിന്‍സിപ്പല്‍ സാബു കുര്യന്‍ അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ മധു കെ ജെയിംസ്, സ്റ്റാഫ് സെക്രട്ടറി ജോബിന്‍ കളത്തിക്കാട്ടില്‍, സീനിയര്‍ അസിസ്റ്റന്റ് ബിജു തോമസ്, ലഹരി വിരുദ്ധ ക്ലബ്ബ് കണ്‍വീനര്‍ ജിജി തോമസ്, സിസ്റ്റര്‍ ടെസീനാ, ഫ്രാങ്ക്‌ളിന്‍ വി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






