വണ്ടിപ്പെരിയാറിൽ ശബരിമല തീർഥാടകരുടെ കാർ റോഡിൽനിന്ന് തെന്നിമാറി ഒരാൾക്ക് പരിക്ക്
വണ്ടിപ്പെരിയാറിൽ ശബരിമല തീർഥാടകരുടെ കാർ റോഡിൽനിന്ന് തെന്നിമാറി ഒരാൾക്ക് പരിക്ക്
ഇടുക്കി : വണ്ടിപ്പെരിയാർ 62-ആം മൈലിൽ ശബരിമല തീർഥാടകരുടെ കാർ നിയന്ത്രണം വിട്ട് റോഡിൽനിന്ന് തെന്നിമാറി അപകടം. ഒരാൾക്ക് പരിക്കേറ്റു. ബുധനാഴ്ച്ച പുലർച്ചെ 5ഓടെയാണ് അപകടം. ദർശനം കഴിഞ്ഞ് ചെന്നൈയിലേയ്ക്ക് പോയ കാറാണ് അപകടത്തിൽപെട്ടത്. 4 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം.
What's Your Reaction?

