യുവ എഴുത്തുകാരന്‍ സബിന്‍ ശശിയുടെ കഥാസമാഹാരം 'ഞാന്‍ അനന്യ' 13ന് കട്ടപ്പനയില്‍ പ്രകാശനം ചെയ്യും
യുവ എഴുത്തുകാരന്‍ സബിന്‍ ശശിയുടെ കഥാസമാഹാരം 'ഞാന്‍ അനന്യ' 13ന് കട്ടപ്പനയില്‍ പ്രകാശനം ചെയ്യും

ഇടുക്കി: യുവ എഴുത്തുകാരന്‍ സബിന്‍ ശശിയുടെ ആദ്യ കഥാസമാഹാരം 'ഞാന്‍ അനന്യ'യുടെ പ്രകാശനം 13ന് ഉച്ചകഴിഞ്ഞ് 2ന് കട്ടപ്പന പ്രസ് ക്ലബ് ഹാളില്‍ നടക്കും. എഴുത്തുകാരി പുഷ്പമ്മ പ്രകാശനം ചെയ്യും. അധ്യാപകരായ ഡോ. റെജി ജോസഫും ഷാന്റി ജോസഫും ചേര്‍ന്ന് പുസ്തകം ഏറ്റുവാങ്ങും. നാടകകൃത്ത് ഇ ജെ ജോസഫ്, കലാ, സാഹിത്യ, സാംസ്‌കാരിക, മാധ്യമ, ചലച്ചിത്ര പ്രവര്‍ത്തകര്‍ പങ്കെടുക്കും. ടെലിവിഷന്‍ തിരക്കഥാകൃത്ത് കൂടിയായ സബിന്‍ ശശിയുടെ 10 ചെറുകഥകള്‍ ഉള്‍പ്പെടുന്ന സമാഹാരം പുറത്തിറക്കുന്നത് കൈപ്പട പബ്ലീഷിങ് ആണ്.
What's Your Reaction?






