കട്ടപ്പനയില്‍ ലോകാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു
കട്ടപ്പനയില്‍ ലോകാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു

ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയും ഉപ്പുതറ സിഎച്ച്‌സിയും കട്ടപ്പന സെന്റ് ജോണ്‍സ് നഴ്സിങ് കോളേജും ചേര്‍ന്ന് ബ്ലോക്ക്തല ലോകാരോഗ്യ ദിനാചരണം നടത്തി. കട്ടപ്പന നഗരസഭ ചെയര്‍പേഴ്സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. മാതൃ-നവജാതശിശു ആരോഗ്യത്തെക്കുറിച്ച് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രചാരണം നടത്തും. ആരോഗ്യകരമായ ആരംഭങ്ങള്‍, പ്രതീക്ഷയുള്ള ഭാവികള്‍ എന്ന സന്ദേശവുമായി മാതൃ-നവജാത ശിശു മരണങ്ങള്‍ അവസാനിപ്പിക്കുന്നതിനും സ്ത്രീകളുടെ ദീര്‍ഘകാല ആരോഗ്യത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കും. ഡോ. ക്ലിന്റ് ജോസ് അധ്യക്ഷനായി. നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീലാമ്മ ബേബി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ടി. ആന്റണി, സെന്റ് ജോണ്‍സ് ആശുപത്രി ജനറല്‍ മാനേജര്‍ ജേക്കബ് കോര, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി കെ ദിലീപ്, ജോസഫ് ഡി മേരി, ജയ്സണ്‍ സി ജോണ്‍, പിആര്‍ഒമാരായ അരുണ്‍ എന്‍ സി, ടോണി ജോര്‍ജ് ജോസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






