മുഖ്യമന്ത്രി പിണറായി വിജയന്‍ 24ന് ഇടുക്കി ജില്ലയില്‍: 4 തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കും
മുഖ്യമന്ത്രി പിണറായി വിജയന്‍ 24ന് ഇടുക്കി ജില്ലയില്‍: 4 തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കും
ഇടുക്കി: ജില്ലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മുഖ്യമന്ത്രി പിണറായി വിജയന്‍ 24ന് ജില്ലയിലെത്തും. രാവിലെ 10ന് കട്ടപ്പനയില്‍ മാധ്യമ പ്രവര്‍ത്തകരെ കാണും. 11ന് കട്ടപ്പന നഗരസഭ സ്റ്റേഡിയത്തില്‍ റോഷി അഗസ്റ്റിന്റെയും ഉച്ചകഴിഞ്ഞ് 3ന് അടിമാലിയില്‍ അഡ്വ. എ രാജയുടേയും 4ന് നെടുങ്കണ്ടത്ത് കെ കെ ജയചന്ദ്രന്റെയും 5ന് വണ്ടിപ്പെരിയാറില്‍ കെ സലിംകുമാറിന്റെയും തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ മുഖ്യമന്ത്രി സംസാരിക്കും.
നിര്‍മാണ നിരോധനവും ഭൂപ്രശ്നങ്ങളും പരിഹരിച്ചശേഷമാണ് മുഖ്യമന്ത്രി ജില്ലയില്‍ എത്തുന്നതെന്ന് എല്‍ഡിഎഫ് പറഞ്ഞു. യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് നടന്ന 10 കുടിയിറക്കുകളെ പൊരുതി തോല്‍പ്പിച്ച് കുടിയേറ്റ മണ്ണില്‍ കര്‍ഷകരെ ഉറപ്പിച്ചുനിര്‍ത്തിയത് ഇടതുപക്ഷമാണ്. പിന്നീട് അധികാരത്തിലെത്തിയപ്പോള്‍ കര്‍ഷകരെ കുടിയിരുത്തി അടിസ്ഥാന സൗകര്യമൊരുക്കി. സങ്കീര്‍ണമായ ഭൂപ്രശ്നങ്ങളുടെ നിയമകുരുക്കുകള്‍ കണ്ടെത്തി സമ്പൂര്‍ണ പരിഹാരമുണ്ടാക്കി. സര്‍ക്കാരിന്റെ നടപടികള്‍ വേഗത്തിലാക്കിയും കോടതി വ്യവഹാരങ്ങളില്‍ നിയമപോരാട്ടം നടത്തിയുമാണ് സര്‍ക്കാര്‍ വിജയം കണ്ടത്. പരിസ്ഥിതി സംഘടനകളും യുഡിഎഫും നടത്തിയ നീക്കങ്ങള്‍ നിയമപോരാട്ടത്തിലൂടെ അതിജീവിച്ചു. കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ നല്‍കിയ കേസില്‍, 60 വര്‍ഷക്കാലയളവിനുള്ളില്‍ ജില്ലയില്‍ നടന്ന മുഴുവന്‍ നിര്‍മാണങ്ങളും അനധികൃതവും നിയമവിരുദ്ധവുമാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇത് മറികടക്കാന്‍ 1960ലെ ഭൂനിയമം ഭേദഗതി ചെയ്തു. പുതിയ ചട്ടങ്ങള്‍ രൂപീകരിച്ച് നിര്‍മാണം ക്രമവല്‍ക്കരിച്ച് നിയമപരമാക്കാന്‍ അവസരമൊരുക്കി. പട്ടയ ഭൂമിയില്‍ നിര്‍മാണങ്ങള്‍ സാധ്യമാണെന്നുള്ള പുതിയ വിജ്ഞാപനം ഇറക്കി.
ലാന്‍ഡ് രജിസ്റ്ററില്‍ ഏലം എന്ന് ചേര്‍ത്തിരുന്നവര്‍ക്ക് പട്ടയം നല്‍കാന്‍ ഉത്തരവിറക്കി. ഷോപ്പ്‌സൈറ്റുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും പട്ടയം അനുവദിച്ചു. 45500 പട്ടയങ്ങള്‍ വിതരണം ചെയ്തു
കോണ്‍ഗ്രസും പരിസ്ഥിതി സംഘടനകളും ജില്ലയ്‌ക്കെതിരായി കൊണ്ടുവന്ന കരിനിയമങ്ങള്‍ പ്രതിരോധിച്ച് കോടതി വ്യവഹാരങ്ങളെ മറികടന്ന് ഭൂപ്രശ്‌നങ്ങള്‍ പരിഹരിച്ചശേഷമാണ് മുഖ്യമന്ത്രി എത്തുന്നതെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി വി ആര്‍ ശശി, കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍, നേതാക്കളായ കെ എസ് മോഹനന്‍, വി ആര്‍ സജി, മാത്യു ജോര്‍ജ്, സി എസ് രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?