കത്തോലിക്ക സഭയ്ക്കും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമെതിരായ പി സി ജോര്‍ജിന്റെ പ്രസ്താവന അപലപനീയം: കര്‍ഷക കോണ്‍ഗ്രസ്
കത്തോലിക്ക സഭയ്ക്കും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമെതിരായ പി സി ജോര്‍ജിന്റെ പ്രസ്താവന അപലപനീയം: കര്‍ഷക കോണ്‍ഗ്രസ്
ഇടുക്കി: കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിനും സഭക്കും ദീപികാ പത്രത്തിനുമെതിരെ പി സി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും നടത്തിയ പരാമര്‍ശങ്ങള്‍ അപലപനീയമെന്ന് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് മുത്തനാട്ട്. സ്വന്തം നിയോജകമണ്ഡലത്തില്‍ നിന്നുപോലും വെറുക്കപ്പെട്ടവനായി മാറിയ പി സി ജോര്‍ജ്, ബിജെപിയില്‍ എത്തിയശേഷം മറ്റുള്ളവരെ അവളേഹിക്കുകയാണ്. കത്തോലിക്ക സഭയും മെത്രാന്‍മാരും ബിജെപിയുടെ കരുണകൊണ്ടാണ് ജീവിക്കുന്നതെന്ന പ്രസ്താവന അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നു. കേരളത്തിലെ മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാനും ജനങ്ങളെ തമ്മിലടിപ്പിക്കാനുമുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നത്. ഇത്തരത്തിലുള്ള പ്രസ്താവനങ്ങള്‍ ആവര്‍ത്തിച്ചാല്‍ പി സി ജോര്‍ജിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും ജോസ് മൂത്തനാട്ട് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ നേതാക്കളായ ജോസ് ആനക്കല്ലില്‍, പി എസ് മേരിദാസന്‍, കെ ഡി രാധാകൃഷ്ണന്‍ നായര്‍, തങ്കച്ചന്‍ പാണാട്ടില്‍ എന്നിവരും പങ്കെടുത്തു.
What's Your Reaction?