ബിജെപി വാത്തിക്കുടി മണ്ഡലം കമ്മിറ്റി രാഷ്ട്രീയ വിശദീകരണയോഗം നടത്തി
ബിജെപി വാത്തിക്കുടി മണ്ഡലം കമ്മിറ്റി രാഷ്ട്രീയ വിശദീകരണയോഗം നടത്തി

ഇടുക്കി: ബിജെപി വാത്തിക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിച്ചു. പതിനാറാംകണ്ടം ടൗണില്‍ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിരുദ്ധ നിലപാടുകള്‍ ചൂണ്ടിക്കാട്ടിയും പതിനാറാംകണ്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം മെച്ചമാക്കണമെന്ന് ആവശ്യപ്പെട്ടുമാണ് രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിച്ചത്. വാത്തിക്കുടി മണ്ഡലം പ്രസിഡന്റ് സോമശേഖരന്‍ അധ്യക്ഷനായി. നേതാക്കളായ കുമാര്‍, ഓ സി ടോമി, കെ ആര്‍ സുനില്‍ കുമാര്‍,സന്തോഷ്, ബിനു, ദീപു അഞ്ചാനി, സിധില്‍ സ്മിത്ത്, സുമാസാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






