എസ്എന്‍ഡിപി യോഗം പ്രകാശ് ശാഖയുടെ ഘോഷയാത്രയെ സ്വീകരിച്ച് ഉദയഗിരി സെന്റ് മേരീസ് ഇടവക
എസ്എന്‍ഡിപി യോഗം പ്രകാശ് ശാഖയുടെ ഘോഷയാത്രയെ സ്വീകരിച്ച് ഉദയഗിരി സെന്റ് മേരീസ് ഇടവക
ഇടുക്കി: എസ്എന്‍ഡിപി യോഗം പ്രകാശ് ശാഖ ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ച് നടത്തിയ ഘോഷയാത്രയ്ക്ക് ഉദയഗിരി സെന്റ് മേരീസ് ഇടവകയും വിവിധ ഭക്തസംഘടനകളും സ്വീകരണം നല്‍കി. ഉദയഗിരി ടൗണില്‍ നടന്ന പരിപാടിയില്‍ വികാരി ഫാ. മാത്യു ചെറുപറമ്പില്‍ സന്ദേശം നല്‍കി. പുഷ്പഗിരി അമലഗിരിയില്‍നിന്ന് ഗുരുദേവ ക്ഷേത്രത്തിലേക്ക് നടന്ന ഘോഷയാത്രയില്‍ നിരവധിപേര്‍ പങ്കെടുത്തു. ട്രസ്റ്റിമാരായ ബോബന്‍ പരുന്തിരിക്കല്‍, ബിജു ചിറ്റൂര്‍, ടോമി കളപ്പുരയ്ക്കല്‍, അനില്‍ പുതിയാപറമ്പില്‍, ടോമി കാക്കല്ലില്‍, സിജു തുണ്ടിയില്‍, ജോയി തുണ്ടിയില്‍, അഭിലാഷ് നാലുന്നടിയില്‍, ബോബന്‍ വടുതലാക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?