നിര്‍ധനര്‍ക്കും അന്തേവാസികള്‍ക്കും വൈസ്‌മെന്‍സ് ക്ലബ് കട്ടപ്പന ഓണക്കോടി സമ്മാനിച്ചു
നിര്‍ധനര്‍ക്കും അന്തേവാസികള്‍ക്കും വൈസ്‌മെന്‍സ് ക്ലബ് കട്ടപ്പന ഓണക്കോടി സമ്മാനിച്ചു

ഇടുക്കി: കട്ടപ്പന നഗരസഭയിലെയും കാഞ്ചിയാര്‍ പഞ്ചായത്തിലെയും കിടപ്പുരോഗികള്‍ക്കും അസീസി സ്‌നേഹശ്രമത്തിലെ അന്തേവാസികള്‍ക്കും വൈസ്‌മെന്‍സ് ക്ലബ് കട്ടപ്പന ഭാരവാഹികള്‍ ഓണക്കോടി നല്‍കി. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്‌നേഹാശ്രമത്തിലെ അമ്മമാര്‍ക്കും പെണ്‍കുട്ടികള്‍ക്കും ഉള്‍പ്പെടെ ഓണക്കോടി സമ്മാനിച്ചു. അഞ്ച് കിടപ്പുരോഗികളുടെ വീടുകളില്‍ നേരിട്ടെത്തി സാമ്പത്തികസഹായവും നല്‍കി. ക്ലബ് പ്രസിഡന്റ് ജോജി രാജന്‍, സെക്രട്ടറി എബിന്‍ മാര്‍ട്ടിന്‍, ട്രഷറര്‍ ജെഫിന്‍ ജോര്‍ജ്, ഭാരവാഹികളായ സുനീഷ്, ജിതിന്‍, ജോയ്‌സ്, സാബു എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






