കെഎസ്ഇബി കട്ടപ്പന സെക്ഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറെ സ്ഥലം മാറ്റി
കെഎസ്ഇബി കട്ടപ്പന സെക്ഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറെ സ്ഥലം മാറ്റി

ഇടുക്കി: കെഎസ്ഇബി കട്ടപ്പന സെക്ഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജയശ്രീ ദിവാകരനെ സ്ഥലം മാറ്റി. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡ് ചെയര്‍മാന്റെ നിര്‍ദേശപ്രകാരം എറണാകുളം പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലേക്കാണ് സ്ഥലം മാറ്റം. ജീവനക്കാരോടുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ ഉദ്യോഗസ്ഥയ്ക്കെതിരെ നിരവധി പരാതികള്‍ ബോര്‍ഡിന് ലഭിച്ചിരുന്നു. ഹൈക്കോടതിയില്‍ ഉള്‍പ്പെടെ കേസുകളും നിലവിലുണ്ട്. നേരത്തെ എച്ച്ആര്‍എം ചീഫ് എന്‍ജിനിയര്‍ പുറപ്പെടുവിച്ച സ്ഥലം മാറ്റ ഉത്തരവിന് വിരുദ്ധമായി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ വര്‍ക്ക് അറേജ്മെന്റിലൂടെ ചില ജീവനക്കാരെ നിലനിര്‍ത്തിയത് വിവാദമായിരുന്നു. ഇതിനെതിരെ കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സമരം നടത്തിയശേഷമാണ് ഉത്തരവ് നടപ്പാക്കിയത്.
What's Your Reaction?






