മറിയക്കുട്ടിക്ക് കെപിസിസി വാഗ്ദാനം ചെയ്ത വീട് പൂര്‍ത്തിയായി: താക്കോല്‍ദാനം 12 ന് 

മറിയക്കുട്ടിക്ക് കെപിസിസി വാഗ്ദാനം ചെയ്ത വീട് പൂര്‍ത്തിയായി: താക്കോല്‍ദാനം 12 ന് 

Jul 10, 2024 - 19:28
 0
മറിയക്കുട്ടിക്ക് കെപിസിസി വാഗ്ദാനം ചെയ്ത വീട് പൂര്‍ത്തിയായി: താക്കോല്‍ദാനം 12 ന് 
This is the title of the web page

ഇടുക്കി: ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിനെതിരെ ഭിക്ഷയാചിച്ച് സമരം നടത്തിയ ഇടുക്കി ഇരുന്നൂറേക്കര്‍ സ്വദേശിനി മറിയകുട്ടിക്ക് കെപിസിസി വാഗ്ദാനം ചെയ്ത വീട് പൂര്‍ത്തിയായി. ജൂലൈ 12 ന് വൈകിട്ട് 3 മണിക്ക് ഭവനത്തിന്റെ താക്കോല്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ കൈമാറും. കെ സുധാകരന്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കാലഹരണപ്പെട്ട പഴയ വീട് പൊളിച്ച് നീക്കിയാണ് 650 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് നിര്‍മിച്ചത്. ഇതിനായി 5 ലക്ഷം രൂപ ജനുവരിയില്‍ ബ്ലോക്ക് കമ്മിറ്റിക്ക് കൈമാറിയിരുന്നു. വെറും വാക്കുകള്‍ പറയുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസ് പാവപ്പെട്ടവന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരുടെ ഹൃദയവികാരമാണെന്നും സുധാകരന്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow