നഗരസഭ ഷെല്‍ട്ടര്‍ ഹോം നിര്‍മാണോദ്ഘാടനം 16ന്
നഗരസഭ ഷെല്‍ട്ടര്‍ ഹോം നിര്‍മാണോദ്ഘാടനം 16ന്

ഇടുക്കി: കട്ടപ്പന നഗരസഭ തണല്‍ ഷെല്‍ട്ടര്‍ ഹോം നിര്‍മാണോദ്ഘാടനം 16ന് രാവിലെ 11.30 ന് ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിക്കും. 3.55 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. നഗരസഭാപരിധിയിലെ അശരണരായ കുട്ടികള്‍, വൃദ്ധര്‍, വികലാംഗര്‍, രോഗികള്‍ എന്നവരുടെ സംരക്ഷണം ഉറപ്പാക്കാനാണ് തണല്‍ എന്ന പേരില്‍ പേഴുംകവലയില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 3.15 കോടിയും നഗരസഭയുടെ 40 ലക്ഷവും ചെലവഴിച്ച് ഷെല്‍ട്ടര്‍ ഹോം നിര്‍മിക്കുന്നത്. 2 നിലകളുള്ള കെട്ടിടത്തിന്റെ നിര്‍മാണം ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. 24 മണിക്കൂറും ഡോക്ടറുടെ സേവനവും ഫാര്‍മസി, ലിഫ്റ്റ് തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകും. ഉദ്ഘാടന യോഗത്തിന്‍ നഗരസഭ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ, സാമുദായിക, സന്നദ്ധ സംഘടന പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി, വൈസ് ചെയര്‍മാന്‍ കെ.ജെ ബെന്നി, മുന്‍ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കൗണ്‍സിലര്‍ സിജോമോന്‍ ജോസ് എന്നിവര്‍ അറയിച്ചു
What's Your Reaction?






