ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ കട്ടപ്പന യൂണിറ്റ് ജനറല്‍ ബോഡി യോഗം ചേര്‍ന്നു
ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ കട്ടപ്പന യൂണിറ്റ് ജനറല്‍ ബോഡി യോഗം ചേര്‍ന്നു

ഇടുക്കി: കേരള ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ കട്ടപ്പന യൂണിറ്റിന്റെ
ജനറല്‍ ബോഡി യോഗം ചേര്‍ന്നു. സംസ്ഥാന സെക്രട്ടറി കെ പി ഹരീഷ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ബാബു പിടി അധ്യക്ഷനായി. സെക്രട്ടറി അനീഷ് എ.എസ്. റിപ്പോര്‍ട്ടും, ട്രഷറര്‍ മാത്യു തോമസ് കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് തോമസ് ടി.ജെ. മുഖ്യപ്രഭാഷണം നടത്തി. കെപിടിഎ സംസ്ഥാന പ്രസിഡന്റ് പിഎസ് ജോസഫ്, പിഎസ് മുരളീധരന്‍ പിള്ള, അഭിലാഷ് എഎസ്, റജി കെകെ, ഡിജോ അഗസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് 2025 മുതല്‍ 2027 വരെയുള്ള ഭാരവാഹികളായി പ്രസിഡന്റ് അഭിലാഷ് എഎസ്, സെക്രട്ടറി ജിന്‍സ് വര്‍ഗീസ്, ട്രഷറര്‍ അനീഷ് പി മണി, വൈസ് പ്രസിഡന്റ് റെജി കെകെ, ജോയിന്റ് സെക്രട്ടറി അഭിലാഷ് എടി, പിഎസ് ജോസഫ്, തോമസ് ടിജെ, അനീഷ് എഎസ്, ജില്‍ബി ജോസഫ് തുടങ്ങിയവരെ തെരഞ്ഞെടുത്തു.
What's Your Reaction?






