തടിയമ്പാട് ശ്രീമണികണ്‌ഠേശ്വര ക്ഷേത്രവും മുഹീദീന്‍ ജുമാ മസ്ജിദിലും ചേര്‍ന്ന് ഇഫ്താര്‍ വിരുന്ന് നടത്തി
തടിയമ്പാട് ശ്രീമണികണ്‌ഠേശ്വര ക്ഷേത്രവും മുഹീദീന്‍ ജുമാ മസ്ജിദിലും ചേര്‍ന്ന് ഇഫ്താര്‍ വിരുന്ന് നടത്തി

ഇടുക്കി: തടിയമ്പാട് ശ്രീമണികണ്‌ഠേശ്വര ക്ഷേത്രവും തടിയമ്പാട് മുഹീദീന്‍ ജുമാ മസ്ജിദിലും ചേര്‍ന്ന് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ക്ഷേത്രം പ്രസിഡന്റ് ബിജു വാസുദേവന്‍, സെക്രട്ടറി മനുരാജ്, മുഹിയിദീന്‍ പള്ളി ഇമാം അബ്ദുല്‍ അസീസ് മൗലവി, പ്രസിഡന്റ് കെ ഐ അബ്ബാസ് എന്നിവര്‍ നേതൃത്വം നല്‍കി. വൈകിട്ട് നോമ്പ് തുറവിക്കും നിസ്‌കാരചടങ്ങുകള്‍ക്കും ശേഷമാണ് വിരുന്ന് നടനന്നത്. സ്‌നേഹത്തിന്റെയും സഹനത്തിന്റെയും അവിസ്മരണീയമായ നാളുകളാണ് നോമ്പിന്റെ ഒരു മാസക്കാലമെന്ന് ഇമാം അബ്ദുള്‍ അസീസ് മൗലവി പറഞ്ഞു. സഹോദര സമുദായങ്ങള്‍ തമ്മിലുള്ള ആത്മബന്ധം എക്കാലവും നിലനില്‍ക്കുവാന്‍ ഇത്തരം ചടങ്ങുകള്‍ ഉപകാരമാവുമെന്ന് ക്ഷേത്രം പ്രസിഡന്റ് ബിജു വാസുദേവന്‍ പറഞ്ഞു. ക്ഷേത്രം മേല്‍ശാന്തി സന്തോഷ് തിരുമേനി, സെക്രട്ടറി മനുരാജ്, കമ്മിറ്റിയംഗങ്ങളായ രവി എം.എന്‍, അരുണ്‍ റെജിന്‍, രാജപ്പന്‍ സുമേഷ്, ശിവശങ്കരന്‍ പള്ളി കമ്മിറ്റി പ്രസിഡന്റ് കെ.ഐ അബാസ്, സെക്രട്ടറി സുബൈര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






