വിലകൊടുത്ത് വാങ്ങിയ സ്ഥലം ഉടമ വിട്ടുനല്‍കുന്നില്ല: നീതി തേടി വണ്ടിപ്പെരിയാര്‍ സ്വദേശികളായ ദമ്പതികള്‍
വിലകൊടുത്ത് വാങ്ങിയ സ്ഥലം ഉടമ വിട്ടുനല്‍കുന്നില്ല: നീതി തേടി വണ്ടിപ്പെരിയാര്‍ സ്വദേശികളായ ദമ്പതികള്‍
ഇടുക്കി: വണ്ടിപ്പെരിയാര്‍ ടൗണില്‍ 21 വര്‍ഷംമുമ്പ് ദമ്പതികള്‍ വിലകൊടുത്തുവാങ്ങിയ പട്ടയഭൂമി, ഉടമ വിട്ടുനല്‍കുന്നില്ലെന്ന് പരാതി. വണ്ടിപ്പെരിയാര്‍ സ്വദേശികളായ സെന്തിലും മീനയും വാങ്ങിയ മൂന്ന് സെന്റ് സ്ഥലമാണ് വിട്ടുനല്‍കാത്തത്. സെന്റിന് 25 ലക്ഷം രൂപ മതിപ്പുള്ള സ്ഥലമാണിത്. കോടതിയെ സമീപിച്ചിട്ടും വ്യാപാര സംഘടനകളുമായി ചര്‍ച്ച നടത്തിയിട്ടും സ്ഥലം വിട്ടുനല്‍കാന്‍ ഉടമ തയാറാകുന്നില്ലെന്ന് സെന്തില്‍ പറയുന്നു.
മുമ്പ് സെന്തില്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമയുടെ നിര്‍ദേശപ്രകാരമാണ് വണ്ടിപ്പെരിയാര്‍ ടൗണിലുള്ള സ്ഥലം വാങ്ങിയത്. 2005ല്‍ ഇടപാടുകള്‍ നടത്തി സ്ഥലം വാങ്ങി. തുടര്‍ന്ന് ഭാര്യ മീനയുടെ പേരില്‍ പട്ടയവും ലഭിച്ചു. കുറച്ചുനാളുകള്‍ക്കുശേഷം മറ്റൊരുസ്ഥലമാണ് സെന്തില്‍ വാങ്ങിയതെന്ന വാദവുമായി സ്ഥലമുടമ രംഗത്തെത്തി. എന്നാല്‍ പട്ടയത്തിലും മറ്റ് രേഖകളിലും മുമ്പ് വാങ്ങിയ അതേസ്ഥലമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനിടെ ദമ്പതികള്‍ അസുഖബാധിതരായി. ചികിത്സ നടത്താനും മറ്റ് ആവശ്യങ്ങള്‍ക്കുമായി സ്ഥലം വില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയായി. വ്യാപാരി വ്യവസായി ഏകോപന സമിതിയും വണ്ടിപ്പെരിയാര്‍ പൊലീസും വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. സ്ഥലം വിട്ടുനല്‍കാമെന്ന് ഉടമ സമ്മതിച്ചെങ്കിലും പിന്നീട് പിന്‍മാറി. നിലവിലുള്ള മതിപ്പുവില നല്‍കിയാല്‍ സ്ഥലം ഉടമയ്ക്ക് തിരികെ വില്‍ക്കാന്‍ തയാറാണെന്നും സെന്തില്‍ അറിയിച്ചു.
What's Your Reaction?