കട്ടപ്പനയില്‍ ബൈക്കിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു
കട്ടപ്പനയില്‍ ബൈക്കിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു
ഇടുക്കി: കട്ടപ്പന ഇരുപതേക്കറില്‍ ബൈക്കിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. മേരികുളം മണ്ണഞ്ചേരി ജയ്‌സണ്‍ തോമസ്(48) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 8.30നാണ് അപകടം. സുഹൃത്തിനൊപ്പം പോകുന്നതിനിടെയാണ് ബൈക്ക് ഇടിച്ചുവീഴ്ത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് അഞ്ചിന് മേരികുളം സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.
What's Your Reaction?