മൂന്നാര്‍ ഗൂഡാര്‍വിള ശീ ശക്തിവിനായക ക്ഷേത്രത്തില്‍ മോഷണം
മൂന്നാര്‍ ഗൂഡാര്‍വിള ശീ ശക്തിവിനായക ക്ഷേത്രത്തില്‍ മോഷണം
ഇടുക്കി: മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റിലെ ശ്രീ ശക്തിവിനായക ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു. കഴിഞ്ഞ ഡിസംബറിലാണ് ഭാരവാഹികള്‍ ക്ഷേത്രത്തിന്റെ ഭണ്ഡാരം തുറന്ന് അവസാനമായി പണം എടുത്തത്. നാല് മാസത്തിലേറെ ഭക്തര്‍ സമര്‍പ്പിച്ച കാണിക്ക പണമാണ് അപഹരിക്കപ്പെട്ടത്. വലിയൊരു തുക ഭണ്ഡാരത്തില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. നാളുകള്‍ക്കുമുമ്പ് പരിസരത്തുള്ള ഒരു ക്രൈസ്തവ ദേവാലയത്തിലും മോഷണം നടന്നിരുന്നു. ഭാരവാഹികള്‍ ദേവികുളം പൊലീസില്‍ പരാതി നല്‍കി.
What's Your Reaction?