ലോറി വൈദ്യുതി പോസ്റ്റില്‍ തട്ടി ഓട്ടോറിക്ഷയിലിടിച്ച് 3 പേര്‍ക്ക് പരിക്ക്: അപകടം കട്ടപ്പന അമ്പലക്കവലയില്‍
ലോറി വൈദ്യുതി പോസ്റ്റില്‍ തട്ടി ഓട്ടോറിക്ഷയിലിടിച്ച് 3 പേര്‍ക്ക് പരിക്ക്: അപകടം കട്ടപ്പന അമ്പലക്കവലയില്‍
ഇടുക്കി: കട്ടപ്പന വള്ളക്കടവ് റോഡില്‍ ഒജെ പടിയില്‍ നിയന്ത്രണം നഷ്ടമായ മിനി ലോറി സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചശേഷം എതിരെ വന്ന ഓട്ടോറിക്ഷയിലിടിച്ച് 3 പേര്‍ക്ക് പരിക്ക്. ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും ലോറിയിലുണ്ടായിരുന്ന 2 പേര്‍ക്കുമാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് 4 ഓടെയാണ് അപകടം. വള്ളക്കടവ് ഭാഗത്തുനിന്ന് കട്ടപ്പനയിലേക്ക് വരികയായിരുന്ന മിനി ലോറി ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ ആദ്യം ഇടിച്ചു. തുടര്‍ന്ന് എതിരെ വരികയായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ച് റോഡിലേക്ക് വട്ടം മറിയുകയായിരുന്നു. ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ലോറിക്കും കാര്യമായ കേടുപാടുകളുണ്ട്. സംഭവസമയം ഇതുവഴി പോയ വാഹന യാത്രക്കാരും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് കട്ടപ്പന പൊലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഭാഗികമായി ഗതാഗതം തടസപ്പെട്ടു.
What's Your Reaction?