രാജകുമാരി പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫിനും വൈസ് പ്രസിഡന്റ് സ്ഥാനം യുഡിഎഫിനും
രാജകുമാരി പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫിനും വൈസ് പ്രസിഡന്റ് സ്ഥാനം യുഡിഎഫിനും
ഇടുക്കി: ഇരുമുന്നണികള്‍ക്കും തുല്യ സീറ്റുകള്‍ ലഭിച്ച രാജകുമാരിയില്‍ പ്രസിഡന്റ് പദവി എല്‍ഡിഎഫിനും വൈസ് പ്രസിഡന്റ് പദവി യുഡിഎഫിനും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ ഇരുമുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ക്ക് തുല്യ വോട്ട് ലഭിച്ചതോടെ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. പ്രസിഡന്റായി സിപിഐഎം അംഗം എം ഈശ്വരനും വൈസ് പ്രസിഡന്റായി കേരള കോണ്‍ഗ്രസിലെ മറിയം ജോയിയും തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് അംഗം പ്രദീപ് ശ്രീനിലയമായിരുന്നു യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി. സിപിഎം അംഗം വിമലാദേവിയായിരുന്നു എല്‍ഡിഎഫിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി. പഞ്ചായത്ത് രൂപീകരണത്തിനുശേഷം ഇതുവരെ 2 തവണ മാത്രമാണ് രാജകുമാരിയില്‍ യുഡിഎഫിന് ഭരണം ലഭിച്ചത്. എന്നാല്‍ ഈ 2 ഭരണസമിതികള്‍ക്കും ഭരണകാലാവധി പൂര്‍ത്തിയാക്കാനായില്ല. 2 തവണയും യുഡിഎഫ് അംഗങ്ങള്‍ കൂറുമാറിയതിനാല്‍ ഭരണം എല്‍ഡിഎഫിന് ലഭിച്ചു. അവസാനമായി 2015ലാണ് യുഡിഎഫിന് ഭരണം ലഭിച്ചത്. എന്നാല്‍ 2019ല്‍ ഒരു കോണ്‍ഗ്രസ് അംഗം കൂറു മാറി എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡന്റായി.
What's Your Reaction?