ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും സ്വീകരണം നല്‍കി
ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും സ്വീകരണം നല്‍കി
ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് രജനി കെ എക്കും വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ടിലിനും സ്വീകരണം നല്‍കി. ഡിസിസി സെക്രട്ടറി വൈ സി സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജി മടത്തുംമുറി, ബിജെപി പഞ്ചായത്ത് സെക്രട്ടറി
സി ആര്‍ മനോജ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സജി അയ്യനാംകുഴി, പഞ്ചായത്തംഗങ്ങളായ സിജോ ഇലന്തൂര്‍, കിരണ്‍ ജോര്‍ജ്, ഹരിത കര്‍മസേന സെക്രട്ടറി രെഞ്ചു ജേക്കബ് എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റ് രജനി കെ എ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട് എന്നിവര്‍ മറുപടി പ്രസംഗം നടത്തി.
What's Your Reaction?