വണ്ടന്‍മേട് പഞ്ചായത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി
വണ്ടന്‍മേട് പഞ്ചായത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി
ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്തിലെ പരിസ്ഥിതി ദിനാചരണം പ്രസിഡന്റ്് സൂസന്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. സ്വഛ് ഗ്രാമം സുരക്ഷിത ജലം വായു, ശുചിത്വ ഹരിത ഗ്രാമങ്ങള്‍ എന്നീ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. തുടര്‍ന്ന് വണ്ടന്‍മേട് സെന്റ് ആന്റണീസ് സ്‌കൂളില്‍ സ്‌പെഷ്യല്‍ ഗ്രാമസഭയും ചേര്‍ന്നു. പഞ്ചായത്തംഗം ജി പി രാജന്‍ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ കുഞ്ഞുമോള്‍ ജെയിംസ്, അറുമുഖം കണ്ണന്‍, ജഗദീഷ് ജയരാജ്, സത്യവാണി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കൊച്ചുറാണി ജോര്‍ജ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റാണി ജേക്കബ്, കൃഷി ഓഫീസര്‍ ദേവി സുരേഷ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?
