മാങ്കുളത്ത് രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
മാങ്കുളത്ത് രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
ഇടുക്കി: അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം മാങ്കുളത്ത് നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച രണ്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കുരിശുപാറ കല്ലാര്‍വാലി സ്വദേശി മിഥുനാണ് പിടിയിലായത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു. അറസ്റ്റിലായ മിഥുന് കഞ്ചാവ് കൊടുത്ത മാങ്കുളം ആറാംമൈല്‍ സ്വദേശി അമലിനെ രണ്ടാം പ്രതിയായി ചേര്‍ത്ത് എന്‍ഫോഴ്സ്മെന്റ് സംഘം കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളുടെ വീട്ടില്‍നിന്ന് 1.420 കിലോഗ്രാം കഞ്ചാവും സംഘം കണ്ടെടുത്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ രാഹുല്‍ ശശി, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ദിലീപ് എന്‍ കെ, ബിജു മാത്യു, പ്രിവന്റീവ് ഓഫീസര്‍ സുധീര്‍ വി ആര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മായ യദു വംശരാജ്, മുഹമ്മദ് ഷാന്‍, അലി അഷ്‌ക്കര്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ വിസ്മയ മുരളി, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ നിധിന്‍ ജോണി എന്നിവരാണ് പരിശോധനയിലുണ്ടായിരുന്നത്.
What's Your Reaction?