റൂബി ജോസഫ് പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ്
റൂബി ജോസഫ് പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ്
ഇടുക്കി: പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ റൂബി ജോസഫിനെയും വൈസ് പ്രസിഡന്റായി ബി സി അനില്‍കുമാറിനെയും തെരഞ്ഞെടുത്തു. ആദ്യ രണ്ട് വര്‍ഷം ബി സി അനില്‍കുമാറും തുടര്‍ന്നുള്ള 3 വര്‍ഷം ഷാജി മരുതോലിക്കലും വൈസ് പ്രസിഡന്റ് സ്ഥാനം പങ്കിടും. 16 അംഗങ്ങളുള്ള പഞ്ചായത്തില്‍ യുഡിഎഫ്് 13, എല്‍ഡിഎഫ് മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില.
ഉടുമ്പന്‍ചോല ഭൂരേഖാ തഹസീല്‍ദാര്‍ എ സിദ്ധിക്ക്കുട്ടി മുഖ്യവരണാധികാരിയായി. തെരഞ്ഞെടുപ്പിനുശേഷം പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന അനുമോദന യോഗം ഡിസിസി സ്രെകട്ടറി ജി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റൂബി ജോസഫ് അധ്യക്ഷയായി.
മണ്ഡലം പ്രസിഡന്റ് ടോമി ജോസഫ്, വലിയതോവാള സഹകരണ ബാങ്ക് പ്രസിഡന്റ് ജോസഫ് ബാപ്പുട്ടി, സന്തോഷ് അമ്പിളിവിലാസം, പഞ്ചായത്ത് സെക്രട്ടറി സ്റ്റാലിന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?