അണക്കരയില്‍നിന്ന് തമിഴ്‌നാട്ടിലെത്തിയ 7 പെണ്‍കുട്ടികളെ പൊലീസ് തിരിച്ചെത്തിച്ചു: തേനിയിലെത്തിയത് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാന്‍

അണക്കരയില്‍നിന്ന് തമിഴ്‌നാട്ടിലെത്തിയ 7 പെണ്‍കുട്ടികളെ പൊലീസ് തിരിച്ചെത്തിച്ചു: തേനിയിലെത്തിയത് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാന്‍

Mar 4, 2025 - 05:00
Mar 5, 2025 - 20:47
 0
അണക്കരയില്‍നിന്ന് തമിഴ്‌നാട്ടിലെത്തിയ 7 പെണ്‍കുട്ടികളെ പൊലീസ് തിരിച്ചെത്തിച്ചു: തേനിയിലെത്തിയത് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാന്‍
This is the title of the web page

ഇടുക്കി: സമൂഹമാധ്യമത്തില്‍ പരിചയപ്പെട്ടയാളെ കാണാന്‍ തമിഴ്നാട്ടിലെത്തിയ പെണ്‍കുട്ടിയേയും ഒപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത 6 പെണ്‍കുട്ടികളെയും വണ്ടന്‍മേട് പൊലീസ് തിരിച്ചെത്തിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട സംഘമാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പുറപ്പെട്ട് തമിഴ്നാട് തേനിയിലെത്തിയത്. കടയില്‍ പോകുകയാണെന്ന് പറഞ്ഞാണ് ഇവര്‍ വീടുകളില്‍നിന്ന് ഇറങ്ങിയത്. വൈകിട്ടോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസും ബന്ധുക്കളുംചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ തേനി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് കുട്ടികളെ കണ്ടെത്തുകയായിരുന്നു. ഇവരില്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി സമൂഹമാധ്യമത്തിലൂടെ യുവാവിനെ പരിചയപ്പെട്ട് അടുപ്പത്തിലായിരുന്നു. ഇയാളെ കാണാനാണ് പെണ്‍കുട്ടി തമിഴ്നാട്ടിലേക്ക് പോയത്. ബന്ധുക്കളും അയല്‍വാസികളുമായ മറ്റ് 6 കുട്ടികള്‍ കൂടി പിന്നാലെ തമിഴ്നാട്ടിലേക്ക് പുറപ്പെടുകയായിരുന്നു. ഇവര്‍ എന്തിന് തമിഴ്നാട്ടിലെത്തി എന്നതുസംബന്ധിച്ച് വ്യക്തതയില്ല. കുട്ടികളുടെ വീടുകളില്‍ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. വണ്ടന്‍മേട് എസ്എച്ച്ഒ എ ഷൈന്‍ കുമാര്‍, എസ്ഐ ബിനോയി എബ്രഹാം, എഎസ്ഐ റെജിമോന്‍ കെ ടി, എസ് സിപിഒമാരായ ജയ്മോന്‍ മാത്യു, പ്രശാന്ത് മാത്യു, സിപിഒമാരായ സാന്‍ജോമോന്‍ കുര്യന്‍, ജിഷ പി ആര്‍, രേവതി എ. ആര്‍. എന്നിവരടങ്ങുന്ന സംഘം അന്വേഷണം തുടങ്ങി.

What's Your Reaction?

like

dislike

love

funny

angry

sad

wow