ഇടുക്കി: കമ്പംമെട്ട് മണിയമ്പ്രാക്കടയിലെ ഏലത്തോട്ടത്തില്‍നിന്ന് 25 കിലോയിലേറെ പച്ചഏലക്ക മോഷ്ടിച്ച 3 തമിഴ്‌നാട് സ്വദേശികളെ കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശികളായ രാജ, അമുത, മണിമുത്ത് എന്നിവരാണ് പിടിയിലായത്. ചെടികളില്‍നിന്ന് ഏലക്ക ശരം ഉള്‍പ്പെടെ മുറിച്ചെടുത്ത് കടത്തുകയായിരുന്നു. ജില്ലയിലെ തോട്ടങ്ങളില്‍ ഏലക്കാ മോഷണം വര്‍ധിച്ചിട്ടുണ്ട്.