സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം: വണ്ടിപ്പെരിയാര്‍ വാളാര്‍ഡി എസ്റ്റേറ്റില്‍ ശുചീകരണം നടത്തി
സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം: വണ്ടിപ്പെരിയാര്‍ വാളാര്‍ഡി എസ്റ്റേറ്റില്‍ ശുചീകരണം നടത്തി

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് വാളാര്‍ഡി എസ്റ്റേറ്റില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപനത്തിന് മുന്നോടിയായാണ് ശുചീകരണം നടത്തുന്നത്. വാളാര്‍ഡി സിഎസ്‌ഐ പള്ളി വികാരി ഫാ. ജോണ്‍ വില്‍സണ്‍ പോള്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ മാരിയപ്പന്റെ നേതൃത്വത്തില്‍ സിഎസ്‌ഐ പള്ളയിലെ വിശ്വാസികളും പ്രദേശവാസികളും ചേര്‍ന്നാണ് ശുചീകരണം നടത്തിയത്. 30ന് സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളെയും നഗരസഭകളെയും കോര്‍പ്പറേഷനുകളെയും മാലിന്യമുക്ത നവകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തന്‍ തീരുമാനിച്ചത്. വാര്‍ഡിലെ മുഴുവന്‍ സ്ഥലങ്ങളിലും ശുചീകരണം നടത്തുമെന്നും മാലിന്യമുക്ത പഞ്ചായത്ത് എന്നതിനൊപ്പം മാലിന്യമുക്ത വാര്‍ഡാക്കി നാലാം വാര്‍ഡ് മാറ്റുമെന്നും കെ മാരിയപ്പന്‍ പറഞ്ഞു.
What's Your Reaction?






