എഴുകുംവയല്‍ ശില്‍പ്പശാല ക്ലബ്ബിന്റെ വടംവലി മത്സരം 25ന്
എഴുകുംവയല്‍ ശില്‍പ്പശാല ക്ലബ്ബിന്റെ വടംവലി മത്സരം 25ന്
ഇടുക്കി: എഴുകുംവയല്‍ ശില്‍പ്പശാല ലൈബ്രറി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് 25ന് വൈകിട്ട് 5 മുതല്‍ എഴുകുംവയല്‍ നിത്യസഹായമാതാ പള്ളി മുറ്റത്ത് വടംവലി മത്സരം നടത്തും. നെടുങ്കണ്ടം എസ്ഐ ലിജോ പി മണി ഉദ്ഘാടനംചെയ്യും. ലൈബ്രറി പ്രസിഡന്റ് സോണി മങ്ങാട്ടുപൊയ്കയില്‍ അധ്യക്ഷനാകും. നിത്യസഹായമാതാ പള്ളി സഹവികാരി ഫാ. അമല്‍ ഞാവള്ളിക്കുന്നേല്‍ സമ്മാനങ്ങള്‍ വിതരണംചെയ്യും. ഒന്നുമുതല്‍ നാലുവരെ സ്ഥാനക്കാര്‍ക്ക് യഥാക്രമം 25000, 20000, 15000, 12000 രൂപയും അഞ്ചുമുതല്‍ എട്ടുവരെ സ്ഥാനക്കാര്‍ക്ക് 10,000 രൂപ വീതവും ഒമ്പത് മുതല്‍ 16 വരെ സ്ഥാനക്കാര്‍ക്ക് 5000 രൂപ വീതവും സമ്മാനം നല്‍കും. കൂടാതെ, മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും അലവന്‍സും ലഭിക്കും. വിവിധ ജില്ലകളില്‍നിന്നായി 40ലേറെ ടീമുകള്‍ മത്സരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഫാ. സിജോ ചുനയംമാക്കല്‍, സോണി മങ്ങാട്ടുപൊയ്കയില്‍, ജയ്മോന്‍ നരിവേലില്‍, സണ്ണി ഒഴുകയില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?