കട്ടപ്പന വിമന്‍സ് ക്ലബ് ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി
കട്ടപ്പന വിമന്‍സ് ക്ലബ് ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി
ഇടുക്കി: കട്ടപ്പന വിമന്‍സ് ക്ലബ്ബ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി നഗരസഭ കൗണ്‍സിലര്‍ വി ആര്‍ സജി എന്നിവര്‍ക്ക് സ്വീകരണം നല്‍കി. കട്ടപ്പനയിലെ 40 വയസിന് മുകളില്‍ പ്രായമുള്ള 40 സ്ത്രീകളുടെ കൂട്ടായ്മയാണ് വിമന്‍സ് ക്ലബ്ബ്. കട്ടപ്പനയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രിയത്തിന് സ്ഥാനമില്ലന്ന് ജോയി വെട്ടിക്കുഴിയും വി ആര്‍ സജിയും പറഞ്ഞു. യോഗത്തില്‍ ക്ലബ്ബ് പ്രസിഡന്റ് റെജി സിബി അധ്യക്ഷയായി. എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍, കെഡബ്ല്യൂസി രക്ഷാധികാരി ആനി ജബരാജ്, അഡൈ്വസറി ബോര്‍ഡ് മെമ്പര്‍മാരായ സിബി എസാര്‍, കെ.വി സോമന്‍, ജോയി ആനിത്തോട്ടം, ബൈജു എബ്രാഹാം, സണ്ണി നീണ്ടൂര്‍, സെക്രട്ടറി ലിസി തങ്കച്ചന്‍, ട്രെഷറര്‍ ബിനു ബിജു, സോണിയ വിനോദ്, ഷേര്‍ലി ബൈജു, സാലമ്മ സണ്ണി, കല സജി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?